Thursday, September 3, 2015

ലോഹം - നായകൻ അജ്മലോ ലാലോ ?



രഞ്ജിത്ത് സംവിധാനം ചെയ്ത് ലാൽ അഭിനയിച്ച ലോഹം സിനിമ ഇറങ്ങിയിട്ട് കുറച് ദിവസം ആയല്ലോ

ഞാൻ ആദ്യം മനസിലാകിയ കഥ ചുവടെ ചേര്കുന്നു. സിനിമ കണ്ടവര്ക് മനസിലാവും. അല്ലാത്തവർ സിനിമ കണ്ടിട്ട് വായികുനതാണ് നല്ലത്

ഒരു ഗൾഫ്‌ രാജ്യത്തിൽ നിന്നും സിദ്ദിഖും സംഗവും ഒരു ശവപെട്ടിയിൽ സ്വര്ണം കടത്താൻ പ്ലാൻ ചെയ്യുന്നു

എങ്ങനെയോ എയർപോർട്ടിൽ നിന്നും  കടത്തി കൊണ്ട് വന്ന സ്വര്ണം നഷ്ടം ആവുന്നു

കടുവയെ പിടിച്ച കിടുവ ആയ ലാലിന്റെ കഥാപാത്രം എലാവരേം പറ്റിച്ചു സ്വര്ണം തട്ടിയെടുത്ത് വിമാനത്തിൽ രക്ഷപെടുന്നു

സിനിമ കണ്ട് കഴിഞ്ഞു എന്റെ ആദ്യ പ്രതികരണം ഇത് ഒരു ശരാശരി സിനിമ എന്നായിരുന്നു.മൊത്തത്തിൽ കാണികൾക്ക് നിരാശ ആയിരുന്നു ഫലം

സിനിമയുടെ അവസാന പകുതി ആണ് കാണികളെ നിരാശപെടുത്തിയത്

സിനിമ കണ്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് സംവിധായകൻ രഞ്ജിത്ത്  സിനിമയിൽ പറയാൻ ശ്രമിച്ചത്‌  എന്താണെന് പിടികിട്ടിയത്

അജ്മൽ എന്ന നടൻ സിനിമയിൽ ഒരു യുവ നേതാവിന്റെ വേഷത്തിൽ കാണാൻ കഴിയും

സ്വര്ണം കടത്തുന്ന കള്ളക്കടത്ത് സംഗതിലെ ഒരു പ്രധാന അംഗം ആണ് അജ്മൽ

അജ്മൽ സ്വന്തം സംഗതിനെ ചതിച്ചു സ്വര്ണം ഒറ്റക് കൈകലക്കാൻ ലാലിൻറെ ടീമിനെ എല്പികുന്നു

ലാൽ തന്നെ ഏല്പിച്ച ജോലി വൃത്തി ആയി ചെയുന്നു. ഇതാണ് രഞ്ജിത്ത് പറയാൻ വിചാരിച്ച കഥ

കാര്യങ്ങൾ വിചാരിച്ച പോലെ നടനില്ല , കാരണം കഥയിൽ ലാൽ അജ്മലിന്റെ പടയാളിയും അജ്മൽ തന്ത്രപരമായി എലാരെയും പറ്റിച്ചു സ്വര്ണം കൊണ്ട് കടന്നു കളയുന്ന ഹീറോ ആവുമല്ലോ

സൂപ്പർ സ്റ്റാർ ലാലിന് കഥയിൽ കൂടുതൽ പ്രാധാന്യം കൊടുക്കാൻ വേണ്ടി അജ്മൽ കഥാപാത്രം വെട്ടി ചുരുകിയ പോലെ ആണ് തോനിയത്

കാരണം, സിനിമ കണ്ടവര്ക് ലാൽ ആണ് ഹീറോ എന്ന് തോന്നണം , അതിനു വേണ്ടി ചെയ്ത മിനുക്കുപണി ആവണം

ഈ വെട്ടിചുരുക്കൽ  കാരണം യഥാർഥ കഥ പ്രേക്ഷകര്ക്ക് മനസിലാകാൻ പറ്റിയില്ല.

വേണമെങ്കിൽ ഒരു തലമുതിർന്ന അഭിനേതാവിനെ കൊണ്ട് അജ്മലിന്റെ കഥാപാത്രം ചെയിപികാമായിരുന്നു.

അല്ലെങ്കിൽ സ്വന്തമായി കാശ് മുടക്കി സിനിമ നിര്മിച്ച ലാലിൻറെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ആയിരിക്കും രഞ്ജിത്ത് ഇങ്ങനെ ചെയ്തത്

എന്തായാലും പ്രേക്ഷകര്ക്ക് നല്ല ഒരു സിനിമ നഷ്ടമായി

സിനിമ കണ്ടവർ ഒന്നു കൂടി ആലോചിച് നോക്ക്‌ ? ലാൽ ആണോ അജ്മൽ ആണോ യദാർത്ഥ നായകൻ ?

No comments:

Post a Comment